എതോ മരച്ചില്ലയില്‍
മോഹഭംഗത്തിന്‍ ചിറകുകളൊതുക്കി
മഞ്ഞുകാലം നോല്‍ക്കുന്ന പക്ഷി ,
നിന്നെ തിരയുന്നു ഞാന്‍.
ശൈത്യം കരിമ്പടം നീര്‍ത്തുന്ന
കാനന വീഥിയില്‍
നിന്‍റെ കളമൊഴിയ്ക്കായി
കാതോര്‍തിരിപ്പൂ ഞാന്‍...:0
കണ്‍ചിമ്മുന്ന താരങ്ങളിലും
ഇതള്‍തുറക്കുന്ന
വനപുഷ്പ ങ്ങളിലും
നിന്‍റെ വിഷാദം കാണ്മുഞാന്‍
നിന്‍റെ മൗനപര്‍വ്വത്തില്‍
രാപകലുകളിണചേര്‍ന്നു നൃത്തംവയ്ക്കുന്ന
യവ്വനാതിര്‍ത്തിയില്‍
ദിക്കുകളറിയാതെ ഞാന്‍. .
മുളങ്കാട്ടില്‍ നിന്‍റെ നാദം തീര്‍ക്കുന്ന
കാറ്റിന്‍റെ കൈവിരലുകളില്‍,
വിരഹം കൂടൊരുക്കുന്ന
ശിശിരത്തിന്‍റെ മന്ദാരച്ചില്ലയില്‍,
ഒഴുകാന്‍ മറന്ന
കാട്ടാറിന്‍ ഗദ്ഗദത്തില്‍,
ഞാനെന്‍റെ തൂവലുകള്‍
ബാക്കിവയ്ക്കട്ടെ.
വനരജനികളില്‍
വിസ്മയം തീര്‍ക്കും
വസന്തമെത്തുന്ന നാളൊന്നില്‍,
ചിറകുതളര്‍ന്നു നീയെത്തുമാ-
പൂമരകൊമ്പില്‍ നിന്ന്,
നിന്‍റെ വെണ്‍തൂവലൊന്നെനിക്കായ്
പൊഴിക്കണം.
ആ മരത്തണലിലാണെന്‍റെ
അസ്ഥിമാടം.
നിന്‍റെ പാട്ടില്‍
ഇലഞ്ഞിപൂമണം പരത്തുന്ന
ഒരു നേര്‍ത്ത കാറ്റായ്
ഞാന്‍ ചിരിക്കും .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ